PARISH NEWS
അനുസ്മരണ സമ്മേളനം നടത്തി

ഭാഗ്യസ്മരാണാർഹനായ അഭി. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ പത്താം ഓർമ്മപ്പെരുന്നാൾ ഇടവക സമുചിതമായി കൊണ്ടാടി . നാലാം തീയതി വൈകിട്ട് അഭി. എബ്രാഹാം മാർ എപ്പിപ്പാനിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും, ധുപപ്രാർത്ഥനയും നടത്തപ്പെട്ടു, തുടർന്ന് ഇടവക വികാരി ബഹു. ജേക്കബ് മാത്യു അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക അനുസ്മരണ സമ്മേളനത്തിൽ റവ. ഫാ. സി. ഡി രാജൻ തേവോദോസിയോസ് തിരുമേനിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി, അഭി. എബ്രാഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി, ഇടവക വികാരി ബഹു. ജേക്കബ് മാത്യു അച്ചൻ എന്നിവർ തിരുമേനിയെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് നേർച്ച വിളമ്പും ഡിന്നറും നൽകുകയുണ്ടായി .

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18