PARISH NEWS
ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു

ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്‌കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുകയായി ലഭിക്കത്തക്കവിധമാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.എം.ഓ.ജോണ്‍, അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.കുര്യാക്കോസ്, ഡോ.എം.കുര്യന്‍ തോമസ്, സൈമണ്‍ കൊമ്പശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18