PARISH NEWS
ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ ക്വിസ്സ് മത്സരം നടത്തി

മസ്കറ്റ്: ഭാഗ്യസ്മരണാരർഹനായ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തിവരാറുള്ള ക്വിസ് മത്സരം മഹാ ഇടവകയിൽ നടത്തപ്പെട്ടു. ആറു ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ഏലിയാസ് കുര്യാക്കോസ്, ആശാ മേരി ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട കർമ്മേൽ ടീം ഒന്നാം സ്ഥാനവും മനോജ് മാത്യു, ഷൈനോ കുര്യൻ എന്നിവർ ഉൾപ്പെട്ട സീനായ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാതോലിക്കേറ്റ് കോളേജ് മുൻ സിറിയക് വിഭാഗം പ്രൊഫസർ ഫാ. ഡോ. കുര്യൻ ഡാനിയേൽ ക്വിസ് നയിച്ചു. ഇടവക വികാരി ഫാ. മത്തായി പി. ഓ, അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർമാരായ പ്രദീപ് വർഗീസ്, സിജി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള ഉപഹാരം ഇടവക ദിനാചരണത്തോടനുബന്ധിച്ച് സമ്മാനിക്കും.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18