PARISH NEWS
“ജീവനം ” - നിർദ്ധനർക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുമായി മസ്‌ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.

നിർദ്ധനരായ സ്ത്രീകൾക്കും വിധവകൾക്കും സ്വയം തൊഴിൽ സഹായ പദ്ധതിയൊരുക്കി മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. തണൽ ജീവകാരുണ്യ പദ്ധതിയിൽ “ജീവനം ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നിർദ്ധനരും വിധവകളുമായ സ്ത്രീകൾക്ക് ഉപജീവന മാർഗമായ ഓട്ടോറിക്ഷ നൽകുകയെന്നതാണ് ലക്ഷ്യമിടുന്നത്. തണൽ ചാരിറ്റി കമ്മിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി അർഹരായവരെ തിരഞ്ഞെടുക്കുന്നതാണ് . സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സഹിതം “The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman” എന്ന വിലാസത്തിൽ അപേക്ഷിക്കണം .

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18