PARISH NEWS
ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ 11-​‍മത്‌ ഓർമ്മപ്പെരുന്നാൾ

മനുഷ്യ സ്നേഹത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും സന്ദേശം വിളിച്ചോതിയ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ 11-​‍മത്‌ ഓർമ്മപ്പെരുന്നാളും അനുസ്മരണ സമ്മേളനവും നാളെ വൈകിട്ട് 7 മണിക്ക് മസ്‌ക്കറ്റ് മഹായിടവകയിൽ കൊണ്ടാടുന്നു. പെരുന്നാൾ ശുശ്രുഷകൾക്ക് തൃശ്ശൂർ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ഏവരും പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18