PARISH NEWS
മസ്കറ്റ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

മസ്കറ്റ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു. “പൊന്നോണം 2022” എന്ന പേരില്‍ നടത്തിയ ആഘോഷം കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചും നാടിന്‍റെ സംസ്കാരവും ആചാരങ്ങളും അടുത്തറിയുവാനുള്ള വേദിയായി. ഒപ്പം ഓണത്തിന്റെ തനിമ വിളിച്ചോതുന്ന പ്രതീകങ്ങളും കലാ-കായിക മത്സരങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടികള്‍.

പാട്ടും, പൂക്കളവും മഹാബലിയുടെ എഴുന്നെള്ളത്തും, വടംവലിയും, കസേരകളിയും തുടങ്ങി കളിയും ചിരിയുമൊക്കെയായി കുട്ടികള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു.

ഇടവക വികാരി ഫാ. വര്‍ഗീസ്‌ റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വന്ദ്യ തോമസ്‌ പോള്‍ റമ്പാച്ചന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഷാനു ഏബ്രഹാം ഓണം സന്ദേശം നല്‍കി. അസ്സോ. വികാരി ഫാ. എബി ചാക്കോ സന്നിഹിതനായിരുന്നു. സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീ. ഏബ്രഹാം മാത്യു, ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്നോറോളം കുട്ടികള്‍ കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തു.

ഇടവക, സണ്ടേസ്കൂള്‍ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18