PARISH NEWS
ഇടവകയുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ കൊടിയേറും

മസ്‌ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ (27 -10 -2017 ) കൊടിയേറും. രാവിലെ നടക്കുന്ന വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ . ജേക്കബ് മാത്യുവിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. വൈകിട്ട് കൃത്യം 7 .15 ന് സന്ധ്യാ നമസ്ക്കാരവും തുടർന്ന് ഗാന ശുശ്രുഷയും മലങ്കര ഓർത്തഡോക്സ് സഭയിലെ അനുഗ്രഹീത പ്രസംഗകൻ ബഹു. സി. ഡി രാജൻ അച്ചൻറെ വചന ശുശ്രുഷയും സമർപ്പണ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് . കൺവൻഷനു ശേഷം വന്നു ചേരുന്ന എല്ലാവർക്കും നേർച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18