OUR ORGANISATIONS NEWS
മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നാല്‍പതാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.

മസ്‌കത്ത്: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നാല്‍പതാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.

ആധുനിക സമൂഹത്തില്‍ തിന്മയുടെ സ്വാധീനം വര്‍ദ്ധിക്കുമ്പോള്‍ ആത്മീയതയിലധിഷ്ഠിതമായ ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും നന്മയുടെ പാതയില്‍ സമൂഹത്തെ വഴിനടത്തുവാന്‍ യുവാക്കള്‍ കര്‍മ്മനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്, മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗീസ്, ഇടവക ട്രസ്റ്റി മാത്യു വര്‍ഗീസ്, യുവജന പ്രസ്ഥാനം സെക്രട്ടറി അജു തോമസ്, ജനറല്‍ കണ്‍വീനര്‍ ബെന്‍സണ്‍ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപക ഭരണസമിതി അംഗവും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ ഗീവര്‍ഗീസ് യോഹന്നാനെ ആദരിച്ചു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18