OUR ORGANISATIONS NEWS
യുവജന പ്രസ്ഥാനം പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് നിര്‍വ്വഹിച്ചു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സേവന, ജീവകാരുണ്യ രംഗത്ത് യുവജനപ്രസ്ഥാനം നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു.

റുവി സെന്‍റ്. തോമസ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇടവക പ്രതിനിധികളായ ബിജു ജോര്‍ജ്, ബെന്‍സണ്‍ സ്കറിയ, സാജന്‍ സി. വര്‍ഗീസ്, യുവജനപ്രസ്ഥാനം ഭാരവാഹികളായ ബിജു വര്‍ഗീസ്, പ്രദീപ് വര്‍ഗീസ്, നെബി തോമസ്, ടിജോ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

1977-ല്‍ ഇടവകയില്‍ രൂപീകൃതമായ യുവജനപ്രസ്ഥാനം ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ മേഖലയിലും സജീവമാണ്. ഈ വര്‍ഷം കണ്‍വന്‍ഷന്‍, കോണ്‍ഫ്രന്‍സ്, സെമിനാറുകള്‍, പ്രസംഗമത്സരം, കലാകായിക മത്സരങ്ങള്‍, ലേബര്‍ ക്യാമ്പ്-ആശുപത്രി സന്ദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാമ്പ് തുടങ്ങിയവയും വിവിധ ജീവകാരുണ്യ പദ്ധതികളും ഏറ്റെടുത്ത് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18