OUR ORGANISATIONS NEWS
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ എട്ടു നോമ്പാചരണവും വചന ശുശ്രൂഷയും

മസ്കത്ത് : മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ എട്ടു നോമ്പാചരണവും കണ്‍വന്‍ഷനും ഇന്ന് മുതല്‍ (സെപ്തംബര്‍ 1, വ്യാഴം) മുതല്‍ ഏഴ് (സെപ്തംബര്‍ 7, ബുധന്‍) വരെ നടക്കും. നോമ്പാചരണത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് ഏഴ് മണി മുതല്‍ സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, സമര്‍പ്പണ പ്രാര്‍ത്ഥന എന്നിവയും ഏഴിന് വൈകിട്ട് സന്ധ്യാ സമസ്കാരവും തുടര്‍ന്ന്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നേര്‍ച്ച വിളമ്പും നടത്തുമെന്ന് വികാരി ഫാ. ജേക്കബ് മാത്യു അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രസിദ്ധ സുവിശേഷ പ്രസംഗകരായ ഫാദര്‍ വര്‍ഗീസ്‌ വര്‍ഗീസ്‌ മീനടം, ഫാദര്‍ വര്‍ഗീസ്‌ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18