CHURCH NEWS
മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക : പരിശുദ്ധ കാതോലിക്കാ ബാവാ

മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറാതെ ശ്രദ്ധയോടെ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ സഭാംഗങ്ങളും, സന്നദ്ധസംഘങ്ങളും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പകര്‍ന്നു പിടിക്കാതിരിക്കാന്‍ അവയുടെ രോഗാണുബാധിതരായ കൊതുകും, ഈച്ചയും, എലിയും പെരുകുന്നത് തടയുന്നതിന് ഒരോ ഇടവകയും പ്രാദേശിക സ്വയം ഭരണ സമിതികളും സന്നദ്ധ സംഘങ്ങളുമായി സഹകരിച്ച് കാനകളും, അഴുക്കുചാലുകളും, മഴയ്ക്ക് മുന്‍പേ വൃത്തിയാക്കുന്നതിനും, മാലിന്യനിര്‍മ്മാര്‍ജനത്തിനും ശ്രമിക്കണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു. വ്യക്തി ശുചിത്വത്തിന് അതീവ ശ്രദ്ധ കാണിക്കുന്ന മലയാളികള്‍ സാമൂഹിക ശുചിത്വത്തില്‍ പ്രകടിപ്പിക്കുന്ന അശ്രദ്ധ അക്ഷന്തവ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18